ചാനല്‍ മാറ്റിയതിന് ഭാര്യയുടെയും മകളുടെയും തലയ്ക്ക് വിറക് കൊള്ളികൊണ്ടടിച്ചു ; ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍

സ്വന്തം ലേഖകന്‍

Nov 18, 2019 Mon 08:34 PM

ഇടുക്കിയില്‍ ടിവി കാണുന്നതിനിടെ ചാനല്‍ മാറ്റിയതിന് 47 വയസ്സുക്കാരന്‍ സുരേഷ് നൈനാന്‍ ഭാര്യയെയും മകളുടെയും തലക്കടിച്ചു. ഇരുവരെയും വിറക് കൊള്ളി കൊണ്ടാണ് അടിച്ചത്.  ഭാര്യ മേഴ്സിയെയും മകള്‍ മെര്‍ലിനെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


ചാനല്‍ മാറ്റിയതിന് ഭാര്യയെയും ഇത് തടഞ്ഞ മകളുടെയും തലയ്ക്കും അടിക്കുകയായിരുന്നു. പ്രതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.


  • HASH TAGS