സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുന്നതിനോട് എതിര്‍പ്പില്ല; മന്ത്രി ടിപി രാമകൃഷ്ണന്‍

സ്വന്തം ലേഖകന്‍

Nov 18, 2019 Mon 09:52 PM

കോഴിക്കോട്: പബ്ബുകള്‍ തുടങ്ങുന്നതിനോട്  എതിര്‍പ്പില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ്‌ പ്രായോഗികത പരിശോധിക്കുമെന്നും പബ്ബിന്റെ ആവശ്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ പദ്ധതി നടപ്പാക്കുവെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഇത് സംബന്ധിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


മൈക്രോ ബ്രുവറിയുടെ കാര്യത്തിലും നടപടി ആയിട്ടില്ല . ഈ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം എന്ന ആവശ്യം ഉയരുന്നുണ്ട് .എന്നാല്‍ അവസാന തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി  വിശദീകരിച്ചു. പഴവര്‍ഗ്ഗങ്ങളില്‍ നിന്നും കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാമെന്ന് കാര്‍ഷിക സര്‍വകലാശാല റിപ്പോര്‍ട്ട് തന്നിട്ടുണ്ട്. ഇതും സര്‍ക്കാര്‍ പരിശോധിച്ച്‌ വരികയാണെന്ന് മന്ത്രി പറഞ്ഞു.രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന പബ്ബുകളും ഹോട്ടലുകളും സംസ്ഥാനത്ത് ആവശ്യമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

  • HASH TAGS
  • #tpeamakrishnan
  • #എക്‌സൈസ് മന്ത്രി