സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സ്വന്തം ലേഖകന്‍

Nov 18, 2019 Mon 11:50 PM

അനിശ്ചിതകാല ബസ് സമരം മാറ്റി വെച്ചു. നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സമരം സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് മാറ്റിവെച്ചത്.  മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്.


വീണ്ടും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഡിസംബര്‍ ആദ്യവാരം തന്നെ ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.


  • HASH TAGS