'പ്രതി പൂവന്‍കോഴിയുമായി' ഡിസംബര്‍ 20 ന് എത്തുമെന്ന് മഞ്ജു വാര്യര്‍

സ്വന്തം ലേഖകന്‍

Nov 19, 2019 Tue 02:08 AM

പ്രതി പൂവന്‍കോഴിയുമായി ജനങ്ങള്‍ക്കിടയിലേക്ക് ഡിസംബര്‍ 20 ന് എത്തുമെന്ന് മഞ്ജു വാര്യര്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓള്‍ഡ് ആര്‍ യു ചിത്രത്തെപോലെ തന്നെ ഈ ചിത്രത്തെയും സ്വീകരിക്കണമെന്ന് മഞ്ജു ഫേസ്ബുക്കിലൂടെ പറഞ്ഞു.ഉണ്ണി ആറിന്റെ ഏറെ പ്രസിദ്ധമായ നോവല്‍, റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൂടെ ഒരുക്കുമ്പോള്‍  'പ്രതി പൂവന്‍ കോഴിയിലൂടെ' സൂപ്പര്‍ഹിറ്റ് ടീം വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തില്‍ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. നവംബര്‍ 20ന് 'പ്രതി പൂവന്‍കോഴി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും.

ആദ്യ ഗാനം 21 നും. ഡിസംബര്‍ 20 ന് ചിത്രം ക്രിസ്മസിന് ഓരോ വീട്ടിലും പ്രകാശിക്കുന്ന നക്ഷത്രമായി എത്തുമെന്നും  മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.


  • HASH TAGS
  • #prathipoovankozhi
  • #manjuwarrior
  • #roshanandrews
  • #unnir
  • #newsfilms
  • #newmalayalamfilms
  • #malayalambreakingnews
  • #filmnews