ധോണിയും ഓര്‍മ്മിപ്പിച്ചു പക്ഷേ...വെളിപ്പെടുത്തലുമായി ഗംഭീര്‍

സ്വന്തം ലേഖകന്‍

Nov 19, 2019 Tue 02:56 AM

മൂന്ന് റണ്‍സിന് സെഞ്ച്വറി നഷ്ടമായ അവസ്ഥ പങ്കുവെച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ലോകകപ്പ്  2011 ഫൈനലില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും സെവാഗും പുറത്തായി രണ്ടിന് 32 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് ഗൗതം ഗംഭീര്‍ ഇന്ത്യയ്ക്കായി ബാറ്റു ചെയ്യാനെത്തുന്നത്. എം.എസ്. ധോണിയോടൊപ്പം 109 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഗംഭീര്‍ കെട്ടിപ്പടുത്തത്. ഒരു ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ധോണി വന്ന് സെഞ്ചുറിക്ക് ഇനി മൂന്ന് റണ്‍സ് കൂടി മതിയെന്നു പറഞ്ഞു.


ഇതോടെ മനസ്സ് വ്യക്തിഗത സ്‌കോറിലേക്കു ശ്രദ്ധിച്ചു. എവിടെ നിന്നോ ആവേശം ഇരച്ചുകയറി. അതിനു മുന്‍പ് എന്റെ എല്ലാ ലക്ഷ്യവും ശ്രീലങ്കയ്‌ക്കെതിരായ വിജയത്തില്‍ മാത്രമായിരുന്നു. അതുമാത്രമായിരുന്നു എന്റെ ശ്രദ്ധയെങ്കില്‍ ചിലപ്പോള്‍ എളുപ്പത്തില്‍ എനിക്കു സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചേനെ എന്ന് ഗംഭീര്‍ പറഞ്ഞു. 


97 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ എനിക്ക് എന്താണു പറ്റിയതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.  ഇപ്പോഴും മൂന്ന് റണ്‍സ് എന്തുകൊണ്ടു നേടിയില്ലെന്നാണ് ജനങ്ങള്‍ എന്നോടു ചോദിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു. ശ്രീലങ്കക്കതിരെ യുള്ള ലോകകപ്പില്‍ അന്ന് ഇന്ത്യ ജയിച്ചെങ്കിലും 42ാം ഓവറില്‍ 97 റണ്‍സെടുത്ത് നില്‍ക്കവെ തിസാര പെരേര ഗംഭീറിനെ പുറത്താക്കുകയായിരുന്നു.
  • HASH TAGS