കൂടത്തായി കൊലപാതക കേസ് ; കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പോലീസ്

സ്വന്തം ലേഖകന്‍

Nov 19, 2019 Tue 04:16 AM

കൊച്ചി: കൂടത്തായി കൊലപാതക കേസിൽ  കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പോലീസ്. കൊലപാതക കേസിലെ മൂന്നാം പ്രതിയായ പ്രജികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ പുനര്‍ പോസ്റ്റ്‌മോര്‍ട്ടം  നടത്തിയിരുന്നു.


എന്നാല്‍ മൃതദേഹത്തിന്റെ കാലപ്പഴക്കം കൂടും തോറും സയനൈഡിന്‍റെ അംശം നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം.അതേസമയം ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തിയെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.


  • HASH TAGS
  • #high court
  • #Koodathayi