സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണു; എട്ട് സൈനികര്‍ കുടുങ്ങിക്കിടക്കുന്നു

സ്വന്തം ലേഖകന്‍

Nov 19, 2019 Tue 04:40 AM

ശ്രീനഗര്‍:  സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണു . എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി കിടക്കുകയാണ് . അപകടത്തില്‍പ്പെട്ട സൈനികരെ രക്ഷപ്പെടുത്താനുള്ള പരിശ്രമം കരസേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു .വൈകീട്ട് 3.30ഓടെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. 


പട്രോളിങ് നടത്തുന്നതിനിടെയാണ് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയതെന്നാണ് സൂചന. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്. 

  • HASH TAGS
  • #സിയാച്ചിൻ