കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

സ്വന്തം ലേഖകന്‍

Nov 19, 2019 Tue 08:37 PM

അത്തോളി : സ്‌കൂള്‍ വിട്ട് അമ്മയെ കാത്തുനിന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ ആള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. അമ്മ ഒരു മരിച്ച വീട്ടിലുണ്ടെന്നും ഉടനെ അവിടേക്ക് ചെല്ലണമെന്നും പറഞ്ഞാണ് കുട്ടിയെ ഇയാള്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ ബൈക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടെ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി ബഹളം വച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ റോഡരികില്‍ ഇറക്കിവിട്ട് പ്രതി കടന്നു കളയുകയായിരുന്നു.


അത്തോളി അങ്ങാടിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്  
  • HASH TAGS