ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം ;ഹൈക്കോടതി

സ്വ ലേ

Nov 19, 2019 Tue 10:14 PM


കൊച്ചി: ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് വേണമെന്ന കേന്ദ്ര മോട്ടോര്‍ വാഹനനിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസ്സിന് മുകളിലുള്ള കുട്ടികള്‍ അടക്കം എല്ലാ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കി.


  • HASH TAGS
  • #highcourt
  • #ഹെല്‍മെറ്റ്