ഈ വര്‍ഷം മാത്രം ടിക്ക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത് 61.4 കോടി ആളുകള്‍

സ്വന്തം ലേഖകന്‍

Nov 20, 2019 Wed 12:05 AM

ടിക്ക് ടോക്ക് ആപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തി മൊബൈല്‍ ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍. ഈ വര്‍ഷം മാത്രം ടിക്ക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത് 61.4 കോടി ആളുകളാണ്. മൊത്തമായി 150 കോടി പേരാണ് ടിക് ടോക്ക് ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലുമായി ഡൗണ്‍ലോഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 


150 കോടിയില്‍ 46.68 കോടിയാളുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2019 ല്‍ 27.76 കോടി ഇന്ത്യക്കാരാണ് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. ഫേസ്ബുക്കിനെയും വാട്ട്‌സ്ആപ്പിനെയും കടത്തിവെട്ടിയാണ് ഈ ഡൗണ്‍ലോഡിംങ് നേട്ടം ടിക്ക് ടോക്ക് സ്വന്തമാക്കിയത്.


  • HASH TAGS