ലോക കപ്പ് യോഗ്യതാ മത്സരം; ഇന്ത്യ ഇന്ന് ഒമാനെതിരേ ഇറങ്ങും

സ്വ ലേ

Nov 20, 2019 Wed 12:57 AM

മസ്‌ക്കറ്റ്: ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ റൗണ്ടില്‍ ഇന്ത്യ ഇന്ന് ഒമാനെതിരെ ഇറങ്ങുന്നു. ചൊവ്വാഴ്ച രാത്രി 8.30ന് അല്‍ സീബ് സ്റ്റേഡിയത്തിലാണ് മത്സരം.ഇന്ത്യയ്ക്ക് ഏറേ നിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരം.


ഈ കളി ജയിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ അവസാനിക്കും. ഗ്രൂപ്പില്‍ നാല് കളിയില്‍ നിന്ന് മൂന്ന് പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.ഒമാനാകട്ടെ നാല് കളിയില്‍ മൂന്നിലും ജയിച്ചു.  ഒന്‍പത് പോയന്റുള്ള ഒമാന്‍ രണ്ടാം സ്ഥാനത്തുമാണ്.


പ്രതിരോധനിരയില്‍ മന്ദര്‍റാവു ദേശായിക്ക് പകരം നിഷുകുമാറോ, സുഭാഷിഷ് ബോസോ കളിക്കാന്‍ സാധ്യതയുണ്ട്. മധ്യനിരയിലേക്ക് അനിരുദ്ധ് ഥാപ്പ തിരിച്ചെത്തിയേക്കും. മധ്യനിരതാരം അഹമ്മദ് കാനോയിലാണ് ഒമാന്റെ പ്രതീക്ഷ.

  • HASH TAGS
  • #sports
  • #india
  • #oman