ഫാറ്റ് കുറക്കാന്‍ പപ്പായ ഗുണകരം

സ്വന്തം ലേഖകന്‍

Nov 20, 2019 Wed 04:52 AM

പപ്പായക്ക് ഗുണങ്ങളെ ഏറെയാണ്. കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ ഏറെ ഗുണകരമാണ് പപ്പായ. ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പഴമാണ്. ഭക്ഷണത്തിന് ശേഷം പപ്പായ കഴിക്കുന്നത് ദഹനത്തിനും ഏറെ ഗുണം ചെയ്യും. പപ്പായയില്‍ ഉയര്‍ന്ന നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കാലറി കുറവാണ്. 


പച്ചയ്ക്കും പഴുപ്പിച്ചും വേവിച്ചും പപ്പായ കഴിച്ചാല്‍ ശരീരത്തിന് ഗുണം തന്നെ. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു ഫലവുമാണ് പപ്പായ. ശരീര ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് ഈ ഫലം ഏറെ മൂല്യമേറിയതാണ്.എന്നാല്‍ ശരീരത്തിന്റെ ആന്തരിക കാര്യങ്ങള്‍ക്ക് മാത്രമല്ല ബാഹ്യ സൗന്ദര്യത്തിനും പപ്പായ നല്ലതുതന്നെ. പഴുത്ത പപ്പായ അരച്ചു മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മ കാന്തിക്ക് ഏറെ ഗുണകരമാണ്. മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കളെ കടത്തിവെട്ടും പപ്പായ ഫേഷ്യല്‍. 


  • HASH TAGS