യുഎപിഎ കേസ്; അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും

സ്വലേ

Nov 20, 2019 Wed 03:56 PM

കൊച്ചി:  മാവോയിസ്റ് ബന്ധം ആരോപിച്ച്  കോഴിക്കോട് അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.


കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും പ്രതികളിലൊരാളുടെ കയ്യക്ഷരം പരിശോധിക്കേണ്ടതുണ്ടന്നും ഇയാള്‍ ചികിത്സയിലാണെന്നും പൊലിസ് കോടതിയെ അറിയിക്കുകയായിരുന്നു. കേസ് ഡയറി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

  • HASH TAGS
  • #alanshuhaib
  • #thaha
  • #Uapa