യുഎഇയില്‍ ശക്തമായ മഴ തുടരും ; ജാഗ്രത നല്‍കി അധികതര്‍

സ്വന്തം ലേഖകന്‍

Nov 20, 2019 Wed 07:21 PM

ദുബായ് : യുഎഇയില്‍ ശക്തമായ പൊടിക്കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  വാഹനമോടിക്കുന്നവര്‍ അടക്കം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കടല്‍ത്തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. സമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവിടുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.


ദുബായില്‍ അല്‍ സഫ, അബുദാബിയില്‍ അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. ദൂരക്കാഴ്ച്ച കുറയുന്നതിനാല്‍ അനാവശ്യമായ യാത്ര ഒഴിവാക്കണമെന്നും വകുപ്പ് നിര്‍ദേശമുണ്ട്. ആവശ്യത്തിന് മഴ ലഭിക്കുന്നതിനായി ക്ലൗഡ് സീഡിംഗ് നടക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
  • HASH TAGS