നാടന്‍ കൂന്തള്‍ ഫ്രൈ

സ്വന്തം ലേഖകന്‍

Nov 20, 2019 Wed 08:33 PM

ഉച്ചയൂണിന് വിളമ്പാവുന്ന അടിപൊളി വിഭവമാണ് കൂന്തള്‍ ഫ്രൈ. നല്ല രുചിയോടെയുള്ള കൂന്തള്‍ ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ചേരുവകള്‍

വറുക്കാനായി ആവശ്യത്തിന് ഉപ്പ് മുളക് മഞ്ഞള്‍ പുരട്ടി വെച്ച കൂന്തള്‍

സവാള - 2 എണ്ണം നീളത്തില്‍ അരിഞ്ഞത്

 തക്കാളി - 1 എണ്ണം നീളത്തില്‍ അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി ചതച്ചത്

പച്ചമുളക് - 4 എണ്ണം നീളത്തില്‍ അരിഞ്ഞത്

ഉപ്പ് - ആവശ്യത്തിന് 

കറിവേപ്പില 

വെളിച്ചെണ്ണ - 2 സ്പൂണ്‍


ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കൂന്തള്‍ നന്നായി പൊരിച്ച് എടുക്കുക. കൂന്തള്‍ പൊരിച്ചതിന് ശേഷം വറുത്ത എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും കറിവേപ്പിലയും മൂപ്പിക്കുക. ബ്രൗണ്‍ നിറമായതിനു ശേഷം ചെറുത്താക്കി നീളത്തില്‍ അരിഞ്ഞ ഉള്ളി നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ക്കുക. തക്കാളി വെന്തു ഉടഞ്ഞു വരുമ്പോള്‍ പൊരിച്ചുവെച്ച കൂന്തള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കില്‍ അല്പം മല്ലിച്ചപ്പിന്റെ ഇലചേര്‍ക്കുക.

  • HASH TAGS