ജനുവരി ഒന്നുമുതല്‍ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്ക്

സ്വന്തം ലേഖകന്‍

Nov 22, 2019 Fri 02:06 AM

ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം, വില്‍പന,ഉത്പാദനം എന്നിവയ്ക്ക് ജനുവരി തൊട്ട് നിരോധനം. നിരോധനം ലംഘിച്ചാല്‍ പിഴ ശിക്ഷയുണ്ടാകും. ആദ്യഘട്ട പിഴ 10,000 രൂപയായിരിക്കും. നിയമലംഘനം തുടര്‍ന്നാല്‍ 50,000 പിഴയും തടവ് ശിക്ഷയും വരെ ലഭിക്കും.


എന്നാല്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും തിരിച്ചെടുക്കാന്‍ തയ്യാറായിട്ടുള്ള മില്‍മ, ബിവറേജസ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ചില ഇളവുകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ക്യാരി ബാഗുകള്‍, പാത്രങ്ങള്‍, സ്പൂണ്‍, 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയാണ് നിരോധിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനുവരി ഒന്ന് മുതല്‍ നിരോധനം നിലവില്‍ വരും.

  • HASH TAGS