ഷെഹ്ല ഷെറിന്റെ മരണം വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

സ്വന്തം ലേഖകന്‍

Nov 22, 2019 Fri 09:19 PM

കല്‍പ്പറ്റ : വയനാട് ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തം. വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്‌യു - എസ്എഫ്‌ഐ മാര്‍ച്ചിലാണ് സംഘര്‍ഷം. എബിവിപി യുടെ മാര്‍ച്ചും ഏതാനം സമയത്തിനുള്ളില്‍ കലക്ട്രേറ്റില്‍ എത്തിച്ചേരും. എംഎസ്എഫ് പ്രവര്‍ത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ചു.


ബുധനാഴ്ചയാണ് ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ല ക്ലാസ് മുറിയില്‍നിന്ന് പാമ്പു കടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണ് മരണത്തിന് കാരണമായത്. ഷെഹ്ലയുടെ മരണത്തില്‍ കടുത്തപ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇനി ഒരു വിദ്യാര്‍ത്ഥിനിക്കും ഈ ഗതി വരുത്തരുതെന്നാണ് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സമരത്തില്‍ മുന്നോട്ട് വെക്കുന്നത്. 

  • HASH TAGS