നടി പാര്‍വതിക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപവാദം പ്രചരിപ്പിച്ച എറണാകുളം സ്വദേശിക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകന്‍

Nov 22, 2019 Fri 09:39 PM

കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസില്‍ എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസെടുത്തു.  ഫേസ്ബുക്കിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിച്ചതും മെസഞ്ചര്‍ ആപ് കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച്‌ മോശമായി സംസാരിച്ചെന്നുമാണ് യുവാവിനെതിരായ പരാതിൽ  പറയുന്നത് . ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കോളിന്റെ സ്‌ക്രീന്‍ ഷോട്ട് ഉൾപ്പെടെ നല്‍കിയാണ് നടി കേസ് കൊടുത്തത്. പരാതിയിൽ എലത്തൂര്‍ പോലീസാണ് യുവാവിനെതിരെ കേസെടുത്തത്.


 


  • HASH TAGS
  • #film
  • #facebook