ആരോഗ്യ വകുപ്പ് അധികൃതരുടേയും,അധ്യാപകരുടേയും ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായി: ഷഹലയുടെ വീട്ടിലെത്തി കെ സുരേന്ദ്രൻ

സ്വലേ

Nov 22, 2019 Fri 11:02 PM

വയനാട്: സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന വൊക്കേഷണൽ ഹയര്‍ സെക്കന്‍ററി സ്കൂളിൽ വെച്ച്  അഞ്ചാം  ക്ലാസ്സ്   വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. 


ഷഹലയുടെ വീട്ടിലെത്തിയ കെ സുരേന്ദ്രൻ ബന്ധുക്കളുമായി സംസാരിച്ചു.ആരോഗ്യ വകുപ്പ് അധികൃതരുടേയും, അധ്യാപകരുടേയും ഭാഗത്ത് നിന്നും   അനാസ്ഥയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണമെന്നും കെ സുരേന്ദ്രൻ  ആവശ്യപ്പെട്ടു. 

  • HASH TAGS