രാഷ്ട്രീയ നാടകങ്ങള്‍ എന്റെ അറിവോടെയല്ലെന്ന് ശരദ് പവാര്‍

സ്വന്തം ലേഖകന്‍

Nov 23, 2019 Sat 06:27 PM

മഹാരാഷ്ട്ര ; അജിത് പവാറിന്റെ നീക്കം അറിഞ്ഞില്ലെന്നും രാഷ്ട്രീയ നാടകങ്ങള്‍ എന്റെ അറിവോടെയല്ലെന്നും ശരദ് പവാര്‍. എന്‍സിപി തീരുമാനല്ലെന്ന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും പ്രതികരിച്ചു. ഇന്നലെ നടന്ന ത്രികക്ഷി യോഗത്തിന് ശേഷം പുറത്തിറങ്ങിയ ശരദ് പവാര്‍ അടുത്ത മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ ഐക്യകണ്ഠമായി തിരഞ്ഞെടുത്തുവെന്നും നാളെ ഔദ്യോദികമായി പ്രഖ്യാപനം നടത്തുമെന്നും മാധ്യമങ്ങളെ അറിയിച്ചാണ് പിരിഞ്ഞത്.


എന്നാല്‍ ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചതെന്നറിയാതെ കോണ്‍ഗ്രസിനേയും ശിവസേനയേയും ഞെട്ടിച്ച് കൊണ്ടാണ് എന്‍ സി പിയുടെ പിന്തുണയോടെ രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്‌സ് അരങ്ങേറിയത്. ബിജെപി എന്‍സിപി സര്‍ക്കാര്‍ അധികാരമേറ്റത്.


ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാറാണ് ഉപമുഖ്യമന്ത്രി. കര്‍ഷകതാല്‍പര്യമെന്നു സഖ്യത്തിനു പിന്നിലെന്നാണ് വിശദീകരണം. പുലര്‍ച്ചെ രാവിലെ 5.47നാണ് രാഷ്ട്രപതിഭരണം പിന്‍വലിച്ചത്. എട്ടുമണിയോടെ രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടത്തുകയായിരുന്നു. ശരദ് പവാറും അറിഞ്ഞാണ് തീരുമാനമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴാണ് നിഷേധിച്ച് ശരദ് പവാര്‍ തന്നെ രംഗത്തെത്തിയത്. 
  • HASH TAGS