ശബരിമലയിൽ പോകാൻ സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് രഹ്‌ന ഫാത്തിമ

സ്വലേ

Nov 24, 2019 Sun 03:11 PM

ശബരിമലയിൽ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് കൊച്ചി ഐജി ഓഫീസിലെത്തി രഹ്‌ന ഫാത്തിമ അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്‌ന മാധ്യമങ്ങളോട് പറഞ്ഞു.


ജന്മദിനമായ നവംബർ 26ന് മാലയിടാമെന്നാണ് കരുതുന്നതെന്നും ശബരിമലയ്ക്ക് കുടുംബമായാണ് പോകാൻ തീരുമാനിച്ചിരിക്കുന്നതെന്നും രഹ്‌ന പറഞ്ഞു. ഐജി ഓഫീസിൽ നിന്ന് അറിയിപ്പ് വന്നതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് രഹ്‌ന മാധ്യമങ്ങളോട് വ്യക്തമാക്കി.  


താൻ  നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതെന്നും രഹ്‌ന കൂട്ടിച്ചേർത്തു.

  • HASH TAGS
  • #sabarimala
  • #Rahna fathima