ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് മാതാപിതാക്കള്‍

സ്വലേ

Nov 24, 2019 Sun 04:21 PM

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഗ​വ​ണ്‍​മെ​ന്‍റ് സ​ര്‍​വ​ജ​ന വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ഡ​റി സ്‌​കൂ​ളി​ല്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷെ​ഹ​ല ഷെ​റി​ന്‍ പാമ്പ് ​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന നിലപാടിലാണ് ഷെഹ്ലയുടെ മാതാപിതാക്കള്‍. 


എന്നാൽ ഈ സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെങ്കില്‍ ഇപ്പോള്‍ ചുമത്തിയ വകുപ്പുള്‍ ദുര്‍ബലമായേക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മരണകാരണം തെളിയിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രധാന തെളിവാണ്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ക്ക് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.


ഇന്‍ക്വസ്റ്റോ പോസ്റ്റ്‌മോര്‍ട്ടമോ വേണ്ടെന്ന് ആശുപത്രിയിലും പോലീസിലും രക്ഷിതാക്കള്‍ രേഖാമൂലം എഴുതി നല്‍കിയതിനാല്‍ ഇനി രക്ഷിതാക്കളുടെ സമ്മതമില്ലാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പാടില്ല. ഈ സാഹചര്യത്തില്‍ കേസ് ദുര്‍ബ്ബലമാകാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു

  • HASH TAGS