അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു

സ്വലേ

Nov 25, 2019 Mon 07:28 PM

കൊച്ചി: അങ്കമാലി ദേശീയ പാതയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം നടന്നത്.


ഓട്ടോ പൂർണമായും തകർന്നു. ബസിന്റെ അടിയിൽപ്പെട്ട ഓട്ടോ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ്   പുറത്തെടുത്തത്.
  • HASH TAGS
  • #accident
  • #അങ്കമാലി