രാഹുല്‍ ഗാന്ധി എവിടെ.....? വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പരാതി

സ്വന്തം ലേഖകന്‍

Nov 25, 2019 Mon 09:38 PM

വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പരാതി. എടക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.   യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് പരാതിക്കാരന്‍.രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണമെന്ന്  അജി പരാതിയില്‍ പറയുന്നുണ്ട്.


അജി തോമസിന്‍റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി ഇന്ന് ലോക്‌സഭയില്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പോലീസില്‍ നല്‍കിയ പരാതി പുറത്ത് വരുന്നത്.


  • HASH TAGS
  • #congress
  • #wayanad
  • #rahulgandi
  • #mp