ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖകന്‍

May 01, 2019 Wed 05:34 AM

തിരുവനന്തപുരം:  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം  ഭര്‍ത്താവ്  ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാട്ടാക്കട കല്ലാമത്ത് ആണ് സംഭവം . വിഷം കഴിച്ച് അബോധാവസ്ഥയിലായ ശിവാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
  • HASH TAGS
  • #kerala