ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി ; പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചു

സ്വന്തം ലേഖകന്‍

Nov 26, 2019 Tue 12:44 AM

നടിയെ ആക്രമിച്ച കേസിൽ  ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപിന്റെ  പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ജാക്ക് ആൻഡ് ഡാനിയേൽ സിനിമയുടെ പ്രമോഷനായി   വിദേശത്ത് പോകണമെന്ന ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്.


വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് അപേക്ഷ അനുവദിച്ചത്.യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡിസംബര്‍ രണ്ടിന് പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ ഏല്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

  • HASH TAGS
  • #dileep
  • #Actor