മുളകുപൊടി പ്രയോഗം; ബിന്ദു അമ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വലേ

Nov 26, 2019 Tue 04:37 PM

കൊച്ചിയിൽ ബിന്ദു അമ്മിണിയെ ആക്രമിച്ച ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവിനെ  അറസ്റ്റ് ചെയ്തു. ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളക് സ്‌പ്രേ ചെയ്ത ഹിന്ദു ഹെല്‍പ് ലൈന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കുനേരെ കൊച്ചിയില്‍ പ്രതിഷേധം ശക്തമാണ്. പ്രതിഷേധക്കാര്‍ ബിന്ദു അമ്മിണിയുമായി   വാക്കുതര്‍ക്കമുണ്ടാവുകയും  മുഖത്ത് മുളകുപൊടിയെറിഞ്ഞതായി ബിന്ദു അമ്മിണി പറഞ്ഞു. തുടര്‍ന്ന് ബിന്ദു അമ്മിണിയെ കൊച്ചി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ശബരിമലയിലേക്ക് പോകുന്നതിനു മുന്നോടിയായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയിട്ടുണ്ട്.


ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ പ്രതികരണം. എന്നാൽ  യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

  • HASH TAGS
  • #binduammini
  • #Shabarimala