സംസ്ഥാനത്ത് മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ്

സ്വ ലേ

May 17, 2019 Fri 09:23 PM

കണ്ണൂര്‍: സംസ്ഥാനത്ത് മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീ പോളിംഗ് നടത്തുക. ഈ മൂന്ന് ബൂത്തുകളിലും കള്ളവോട്ട് സ്ഥിരീകരിച്ചിരുന്നു. മറ്റെന്നാളാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. ഇതോടെ സംസ്ഥാനത്ത് ആകെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടക്കും.ഞായറാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് റീ പോളിങ്

  • HASH TAGS