അഭിമന്യു കേസ് : മുഖ്യപ്രതി കീഴടങ്ങി

സ്വന്തം ലേഖകന്‍

Nov 26, 2019 Tue 10:47 PM

അഭിമന്യു വധ കേസിലെ മുഖ്യപ്രതി കീഴടങ്ങി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ചേര്‍ത്തല  നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീമാണ് (31) കീഴടങ്ങിയത്. മുഹമ്മദ് ഷഹീമാണ് അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയത്. എന്നാല്‍ അഭിമന്യുവിനെ കുത്തിയ എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) ഇപ്പോഴും ഒളിവിലാണ്. 2018 ല്‍ ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. അന്ന് തൊട്ട് പ്രധാന പ്രതികള്‍ ഒളിവിലായിരുന്നു.


എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 16 പേര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.  • HASH TAGS