തമിഴ് നടന്‍ ബാല സിങ് വിടപറഞ്ഞു

സ്വന്തം ലേഖകന്‍

Nov 27, 2019 Wed 06:51 PM

ചെന്നൈ: തമിഴ് സിനിമാ നടന്‍ ബാല സിങ്(67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെതുടര്‍ന്ന് കുറച്ച് ദിവസം അദ്ദേഹം ചികിത്സയിലായിരുന്നു.


നാടകത്തിലൂടെയാണ് അദ്ദേഹം കലാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമകളിലൂടെയാണ് കരിയറിന്റെ തുടക്കം. 1983ല്‍ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെയാണ് വള്ളിത്തിരയില്‍ എത്തിയത്.പുതുപ്പേട്ടൈയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു ബാല സിങ്.  ദീന, എന്‍ജികെ, മാഗമുനി,കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍  അഭിനയിച്ചിട്ടുണ്ട്.


  • HASH TAGS
  • #Actor
  • #tamilmovie
  • #bala