പ്രധാനമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വേണ്ടെന്നു പറഞ്ഞിട്ടില്ല; ഗുലാം നബി ആസാദ്

സ്വന്തം ലേഖകന്‍

May 17, 2019 Fri 09:28 PM

ഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രിസ്ഥാനം ലഭിക്കാന്‍ കോണ്‍ഗ്രസിന് താല്പര്യമില്ലെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിപദം ഒഴിവാക്കിയുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നുമായിരുന്നു ഇന്നലെ ഗുലാം നബി ആസാദിന്റെ പ്രസ്താവന. ഇത് മറ്റു പാര്‍ട്ടികള്‍ക്ക് ബി.ജെ.പി ക്കെതിരെ സഖ്യത്തിനുള്ള സന്ദേശമായി രാഷ്ട്രീയ നേതാക്കള്‍ നിരീക്ഷിച്ചിരുന്നു.


രാജ്യത്തെ ഏറ്റവും വലുതും വര്‍ഷങ്ങളുടെ ചരിത്രമുള്ളതുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അവസരം കിട്ടിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. ഇതോടെ കൂടുതല്‍ ലോക് സഭാ സീറ്റുകള്‍ ലഭിച്ചാല്‍ പ്രധാനമന്ത്രി പദത്തിന്‍ കോണ്‍ഗ്രസ് അവകാശ വാദം ഉന്നയിക്കുമെന്നു തന്നെയാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

  • HASH TAGS