മലപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി യുവാവ് പീഡിപ്പിച്ചതായി പരാതി

സ്വന്തം ലേഖകന്‍

Nov 27, 2019 Wed 07:47 PM

മലപ്പുറം: കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി യുവാവ് പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് ശേഷം  പ്രതി വിദേശത്തേക്ക് കടന്നു .  വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .യുവാവ് രഹസ്യ ക്യാമറയില്‍ പകര്‍ത്തിയ യുവതിയുടെ നഗ്‌ന ചിത്രങ്ങളും , ഫോണ്‍നമ്പറും, മേല്‍വിലാസവുമുള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. 


കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയത്. എന്നാല്‍ വിദേശത്തേക്ക് കടന്ന പ്രതി ഇപ്പോള്‍ അജ്മാനിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന്‍ മാനേജരാണ്.


യുവതിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷം തിങ്കളാഴ്ച്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.  ചിത്രങ്ങള്‍ പ്രചരിച്ചതോടെ നിരവധി അശ്ലീല ഫോണ്‍ കോളുകളും സന്ദേശങ്ങളുമാണ് യുവതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതോടെ തനിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായെന്ന് യുവതി പറയുന്നു. അതേസമയം, വിദേശത്തായതിനാല്‍ ഇരയുടെ മരണ ശേഷം മാത്രമെ പ്രതിയെ നാട്ടിലെത്തിച്ച്‌ അറസ്റ്റ് ചെയ്യാനാകൂ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. കുറ്റിപ്പുറം പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.


 


 

  • HASH TAGS
  • #teacher
  • #Malappuram
  • #Marriage
  • #love