യുവതിയുടേയും കുഞ്ഞിന്റെയും ദുരൂഹ മരണം: ഭര്‍ത്താവും ഭര്‍തൃമാതാവും പിടിയില്‍

സ്വലേ

Nov 28, 2019 Thu 01:34 AM

കോഴിക്കോട് ; ചാത്തമംഗലത്ത് യുവതിയും കുഞ്ഞും ഭര്‍ത്തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസില്‍ ഭർത്താവും ഭര്‍തൃമാതാവും അറസ്റ്റി‍ലായി. ചാത്തമംഗലം സ്വദേശി രഖിലേഷ്, അമ്മ ലളിത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 


കൊയിലാണ്ടി കീഴരിയൂർ സ്വദേശി നിജിനയുടേയും  മകന്‍റേയും മൃതദേഹം ഭർതൃവീട്ടിലെ കിണറിൽ ഈ മാസം പതിനൊന്നിന് കണ്ടെത്തിയിരുന്നു. മരണത്തിന് പിന്നില്‍‌ ദുരൂഹതയുള്ളതായും നിജിനയെ ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് നിജിനിയുടെ ബന്ധുക്കളും രംഗത്ത് എത്തിയിരുന്നു 


സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം, ഭർത്തൃവീട്ടിലെ പീഡനം തുടങ്ങി കുറ്റങ്ങളാണ് ഇരുവർക്കും മേൽ ചുമത്തിയത്. നിജിനയുടേടും കുട്ടിയുടേയും സംസ്കാര ചടങ്ങിലടക്കം ഭര്‍ത്താവടക്കമുള്ളവര്‍ പങ്കെടുക്കാതിരുന്നതും സംശയത്തിന് കാരണമായി .  തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്   ഭര്‍ത്താവ് രഖിലേഷിനേയും ഭര്‍തൃമാതാവ് ലളിതയേയും അറസ്റ്റ് ചെയ്തത്.

  • HASH TAGS