ബസ് യാത്രക്കിടെ പീഡനശ്രമം ; ലൈവ് വീഡിയോയിലൂടെ യുവതിയുടെ പ്രതികരണം

സ്വന്തം ലേഖകന്‍

Nov 28, 2019 Thu 08:59 PM

ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കൈയ്യോടെ പിടിച്ച് യുവതി. ഫേസ് ബുക്കിലൂടെ ലൈവ് വീഡിയോ നല്‍കി യാഥാര്‍ത്യം പങ്കുവെച്ച് സാമൂഹ്യ പ്രവര്‍ത്തകയും മോഡലുമായ യുവതി പ്രതികരിച്ചു.  തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ്  പോകുകയായിരുന്ന ബസ് രാത്രി കോട്ടയ്ക്കലിലെത്തിയ സമയത്താണ് സംഭവമുണ്ടായത്.


പീഡിപ്പിക്കാന്‍ ശ്രമിച്ച ചെറുപ്പക്കാരനെതിരെ യുവതി തക്കസമയത്ത് തന്നെ പ്രതികരിച്ചു. ഉറക്കത്തിലായിരുന്ന യുവതിയുടെ പുറകില്‍ വന്ന് വസ്ത്രത്തിനുള്ളിലൂടെ കൈയിടുകയും തടവുകയും ചെയ്തുവെന്നാണ് പറയുന്നത്. ആദ്യം തോന്നലാണെന്ന് വിചാരിച്ചെന്നും പിന്നെയാണ് കാര്യം മനസിലായതെന്നും യുവതി പ്രതികരിച്ചു. ബസുക്കാരുടെ സഹായത്തോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടുകയും യുവാവിനെ പൊലീസിന് കൈമാറുകയും ചെയ്തു.

  • HASH TAGS