മേപ്പാടിയില്‍ 11 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു

സ്വന്തം ലേഖകന്‍

Nov 28, 2019 Thu 09:20 PM

കല്‍പ്പറ്റ: വയനാട്​ ജില്ലയിലെ മേപ്പാടിയില്‍ 11 വയസുള്ള ആദിവാസിപെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു. മേപ്പാടി വടുവന്‍ചാലിലെ കോളനിയിലാണ്​ സംഭവം. പിതാവ്​ ഉള്‍പ്പെടെ നിരവധി പേര്‍ പീഡിപ്പിച്ചുവെന്നാണ്​ പരാതിയിൽ പറയുന്നത് . സംഭവത്തില്‍ ​മേപ്പാടി പൊലീസ്​ ​കേസെടുത്തു അന്വേഷണം ആരംഭിച്ചു. 


കുട്ടിയുടെ വീട്ടിലെ സാഹചര്യം കണക്കിലെടുത്ത്​ മാറ്റി താമസിപ്പിക്കണമെന്ന്​ ചൈല്‍ഡ്​ ലൈന്‍ പ്രവര്‍ത്തകര്‍ ​രണ്ട്​ വര്‍ഷം മുൻപ് ​ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തമായ അന്വേഷണം നടത്താതെ സി.ഡബ്ല്യ​ു.സി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നുവെന്ന്​ ചൈല്‍ഡ്​ ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.പെണ്‍കുട്ടിയെ ചൈല്‍ഡ്​ ലൈനിന്‍ ഏറ്റെടുത്ത്​ സ്​നേഹിത എന്ന സ്ഥാപനത്തിലേക്ക്​ മാറ്റിയിട്ടുണ്ട് .

  • HASH TAGS
  • #child
  • #wayanad
  • #മേപ്പാടി