വെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്ടം നികത്താതെ ഷൈന്‍ നിഗത്തിനെ മലയാളസിനിമയില്‍ അഭിനയിപ്പിക്കില്ല : പ്രൊഡുസേര്‍സ് അസോസിയേഷന്‍

സ്വന്തം ലേഖകന്‍

Nov 28, 2019 Thu 10:01 PM

കൊച്ചി : വെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്ടം നികത്താതെ ഷൈന്‍ നിഗത്തിനെ മലയാളസിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് പ്രൊഡുസേര്‍സ് അസോസിയേഷന്‍. രണ്ടു സിനിമകളും ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയാണെന്നും ഇതിനായി ചിലവായ ഏഴു കോടിയില്‍ അധികം രൂപ നഷ്ടപരിഹാരമായി നല്‍കാതെ ഇനി ഒരു മലയാള സിനിമയില്‍ ഷൈനിനെ അഭിനയിപ്പിക്കില്ലെന്നും പ്രൊഡുസേര്‍സ് അസോസിയേഷന്‍ പറയുന്നു.


ഈ നഷ്ടം നികത്താതെ ഷൈന്‍ അഭിനയിക്കുന്ന മലയാള സിനിമ പ്രൊഡൂസ് ചെയ്യില്ലെന്നും ഉറപ്പിച്ച് പറഞ്ഞു. ഷൈന്‍ നിഗത്തിന്റെ ഈ ്അച്ചടക്ക ലംഘനം കൊണ്ട് തീര്‍ക്കാനാകാത്ത നഷ്ടമാണ് സംഭവിച്ചതെന്നും ഇവര്‍ പറഞ്ഞു. മലയാള സിനിമയിലെ മിക്ക ചെറുപ്പക്കാരും ലഹരിപദാര്‍തഥങ്ങള്‍ക്ക് അടിമയാണെന്ന് സംശയിക്കുന്നു. ഇത് നിയമനടപടിക്ക് വിധേയമാക്കണമെന്നും പ്രൊഡൂസേര്‍സ് പറഞ്ഞു.
  • HASH TAGS