നടി ആക്രമിക്കപ്പെട്ട കേസ്: സുപ്രീംകോടതിയുടെ വിധി നാളെ

സ്വന്തം ലേഖകന്‍

Nov 29, 2019 Fri 03:13 AM

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ   വിധി നാളെ. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക. നാളെ രാവിലെ 10:30ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.


ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ഇരയായ നടി കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതിയായ ദിലീപിന് പകര്‍പ്പ് നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരയായ നടി ദിലീപിന്റെ ഹര്‍ജി എതിര്‍ത്തത്. 

  • HASH TAGS
  • #dileep
  • #Actor