പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം; ബോംബ് സ്‌കോഡ് എസ്‌ഐ ഒളിവിൽ

സ്വലേ

Nov 29, 2019 Fri 05:31 PM

തിരുവനന്തപുരം പേരൂർക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം. സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ കേസ്. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് പോക്‌സോ കേസെടുത്തത്.എസ്‌ഐ ഇപ്പോള്‍ ഒളിവിലാണ്.


സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂര്‍ക്കട പോലീസ് സജീവ് കുമാറിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി.

  • HASH TAGS