നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണ്: ബാബുരാജ്

സ്വലേ

Nov 29, 2019 Fri 06:17 PM

മലയാള സിനിമയില്‍ ന്യൂജനറേഷന്‍ ലഹരിയ്ക്ക് അടിമകളാണെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആരോപണം ശരിവെച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. നടിമാരില്‍ പലരും ഇന്ന് ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്. 


പ്രശ്നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന്‍ നിഗം സംഘടനയില്‍ അംഗമായതെന്നും ബാബുരാജ് പറഞ്ഞു. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും സംഘടനയില്‍ അംഗങ്ങളല്ലെന്നും ഷെയ്നിന്റെ വീഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകുമെന്നും ഈ വിഷയത്തില്‍ ഇടപെടാന്‍ താരസംഘടനയായ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് പറഞ്ഞു.

  • HASH TAGS