ദിലീപിന്​ ദൃശ്യങ്ങള്‍ നല്‍കില്ല -സുപ്രീംകോടതി

സ്വ ലേ

Nov 29, 2019 Fri 06:37 PM

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വീഡിയോ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല.  ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിനെ കേസിലെ രേഖയായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ. എന്നാല്‍ ഇരയുടെ സ്വകാര്യത മാനിക്കണമെന്നും അതിനാല്‍ പ്രതിക്ക്​ പകര്‍പ്പ്​ കൈമാറാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.


എന്നാൽ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്​ പ്രതിക്ക്​ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട്‌ ദിലീപ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 


ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയായതിനാല്‍ അത് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. എന്നാല്‍ തന്നെ തട്ടിക്കൊണ്ടുപോയി ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും അത്​ തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി നടിയും സുപ്രീംകോടതിയില്‍ ഹർജി നല്‍കിയിരുന്നു.

  • HASH TAGS
  • #supremecourt
  • #dileep
  • #Actor