ജ്ഞാനപീഠം പുരസ്കാരം മഹാകവി അക്കിത്തത്തിന്

സ്വന്തം ലേഖകന്‍

Nov 29, 2019 Fri 08:35 PM

ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം പുരസ്‌കാരം മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍  നമ്പൂതിരിക്ക്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ്​ അക്കിത്തം.


കേന്ദ്ര വാര്‍ത്താ വിതരണവകുപ്പ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. സാഹിത്യ ലോകത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് പ്രധാന കൃതി. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകളും, 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.


  • HASH TAGS
  • #ജ്ഞാനപീഠം
  • #അക്കിത്തം
  • #ജ്ഞാനപീഠം പുരസ്കാരം