അൻപതിനായിരം രൂപയുടെ സവാള മോഷണം പോയെന്ന് പരാതി

സ്വലേ

Nov 30, 2019 Sat 05:54 PM

പശ്ചിമ ബംഗാളിലെ പച്ചക്കറി കടയിൽനിന്നും  അൻപതിനായിരം രൂപയുടെ സവാള മോഷണം പോയെന്ന് പരാതി. കൊൽക്കത്ത സ്വദേശിയായ വ്യാപാരിയാണ് ചാക്ക് കണക്കിന്  സവാള മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകിയത്. എന്നാൽ കട കുത്തിത്തുറന്ന് സവാള  കൊണ്ടു പോയ മോഷ്ടാക്കൾ പണപ്പെട്ടിയിൽ തൊട്ടിട്ടില്ലെന്നും കടയുടമ പറയുന്നു. വിപണിയിൽ 120 രൂപയ്ക്ക് മുകളിലാണ്  സവാളയ്ക്ക്  വില. സവാളയ്ക്ക് പുറമേ വെളുത്തുള്ളിയും ഇഞ്ചിയും കള്ളൻമാർ മോഷ്ടിച്ചതായും കടയുടമ വെളിപ്പെടുത്തി.വെള്ളിയാഴ്ച രാത്രിയോടെയാണ് ചാക്കുകണക്കിന് സവാള മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.

  • HASH TAGS
  • #സവാള
  • #മോഷണം