ഹൈദരാബാദ് വെറ്റിനറി ഡോക്ടറുടെ മരണം : പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഒരു മണിക്കൂര്‍ കൊണ്ട്

സ്വന്തം ലേഖകന്‍

Nov 30, 2019 Sat 10:09 PM

ഹൈദരാബാദ് : വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഒരു മണിക്കൂര്‍ കൊണ്ട്. രംഗാ റെഡ്ഡി ജില്ലയിലെ ഷംഷാബാദില്‍ ജോലി ചെയ്തിരുന്ന യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയായിരുന്നു. ഇതൊല്ലാം സംഭവിച്ചത് ഒരു മണിക്കൂര്‍ കൊണ്ടാണെന്ന് പോലീസ്. നാല് പേരെയാണ് സൈബരാബാദ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാനപ്രതി 25കാരന്‍ മുഹമ്മദ് ആരിഫ്, കൂട്ടാളികളായ ജോലു ശിവ, ജോലു നവീന്‍, ചിന്താകുന്ത ചെന്നകേശവുളു എന്നിവരാണ് പിടിയിലായത്. പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് ഡോക്ടറെ പീഡിപ്പിച്ചതെന്ന് സൈബരാബാദ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


പ്രതികള്‍ മദ്യപിക്കുന്നതിന് ഇടെയാണ് പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി സ്‌കൂട്ടറിന്റെ വീല്‍ പഞ്ചറാക്കുകയും ചെയ്തു. ഷംഷാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപം മദ്യപിക്കവെയാണ് ഡോക്ടര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഇവര്‍ ശ്രദ്ധിച്ചത്. നവീനാണ് സ്‌കൂട്ടര്‍ പഞ്ചറാക്കിയത്. രാത്രി 9.18ന് സ്‌കൂട്ടര്‍ എടുക്കാന്‍ വരുമ്പോഴാണ് ടയര്‍ പഞ്ചറായെന്ന് യുവതി ശ്രദ്ധിച്ചത്. സഹായിക്കാം എന്ന വ്യാജേന ജോലു ശിവ സ്‌കൂട്ടര്‍ നന്നാക്കാന്‍ ബലം പ്രയോഗിച്ച് കൊണ്ടുപോകുകയും കടകള്‍ അടച്ചതായി തിരികെ വന്ന് അറിയിക്കുകയുമായിരുന്നു. ഇതിന് ശേഷം പ്രതികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കി. എന്നാല്‍ സമാന രീതിയില്‍ ഹൈദരാബാദില്‍ തന്നെ മറ്റൊരു സ്ത്രീയുടെ കത്തികരിഞ്ഞ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.   
  • HASH TAGS
  • #HYDERABADHRAPECASE
  • #vetenerian
  • #rapecase
  • #hyderabadh
  • #womenrapedinindia