ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും

സ്വന്തം ലേഖകന്‍

Dec 02, 2019 Mon 04:18 AM

തിരുവനന്തപുരം : ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് തിരിതെളിയും. രാജ്യന്തര ചലച്ചിത്രമേള ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധിയില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനാകും. നടി ശാരദ യാണ് മുഖ്യഅഥിതിയായി എത്തുന്നത്.


ഉദ്ഘാടന ചിത്രം ടര്‍ക്കിഷ് സംവിധായകനായ സെര്‍ഹത്ത് കരാസ്ലാന്റെ പാസ്ഡ് ബൈ സെന്‍സറാണ്. കരാസ് ലാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്.  ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് ഡോ. ശശി തരൂര്‍ എം.പി മേയര്‍ കെ. ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്യും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന് നല്‍കി പ്രകാശിപ്പിക്കും. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

  • HASH TAGS