പാമ്പ് ശല്യം രൂക്ഷമായതോടെ വീട് ഉപേക്ഷിച്ചു കുടുംബം

സ്വലേ

Dec 02, 2019 Mon 04:54 PM

സുൽത്താൻബത്തേരി: രൂക്ഷമായ പാമ്പ് ശല്യം കാരണം വീട് ഉപേക്ഷിച്ചു കുടുംബം. വയനാട്ടിലെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന   സുനിതയും കുടുംബവുമാണ് പാമ്പ് ശല്യം കാരണം വീടുപേക്ഷിച്ചത്.വെള്ളിക്കെട്ടനും മൂര്‍ഖനും  ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളാണ് വീട്ടിൽ എത്തുന്നത്.പാമ്പുകളുടെ ശല്ല്യം വര്‍ധിച്ചതോടെ വീട്ടിലെ അടുക്കളഭാഗവും കുളിമുറിയും ഇവര്‍ പൊളിച്ചുകളഞ്ഞു. എന്നിട്ടും പാമ്പ് ശല്യം കുറയാതെ വന്നതോടെയാണ് വീടുപേക്ഷിക്കാന്‍ കുടുംബം നിര്‍ബന്ധിതരായത്.


പ്ലസ്ടു വിദ്യാര്‍ഥിയായ പവനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നന്ദനയും സുനിതയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് സതീഷ് എട്ടു മാസംമുമ്പ് അപകടത്തില്‍ മരിച്ചതോടെയാണ് വീട്ടില്‍ പാമ്പ് ശല്യം രൂക്ഷമായത്. 


എന്നാല്‍ പരിസരത്തുള്ള മറ്റു വീടുകളിലൊന്നും പാമ്പ് ശല്യമില്ല.മുമ്പിവിടെ ഒരു പുറ്റുണ്ടായിരുന്നെന്നും അത് പൊളിച്ചുകളഞ്ഞാണ് വീട് പണിതതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. നിലവിലുള്ളവീട് പൂര്‍ണമായി പൊളിച്ചുകളഞ്ഞ് പുതിയൊരുവീട് നിര്‍മിച്ച് ഇവിടെ ത്തന്നെ താമസിക്കണമെന്നാണ് സുനിതയുടെ ആഗ്രഹം.പുതിയ വീടിനുള്ള അനുവാദം നൽകുന്ന കാര്യങ്ങൾ വേഗത്തിലാക്കാമെന്ന് ബത്തേരി നഗരസഭാധ്യക്ഷൻ ഉറപ്പ് നൽകിയിട്ടുണ്ട്.

  • HASH TAGS
  • #snake
  • #bathery
  • #Sunitha