മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

സ്വ ലേ

Dec 02, 2019 Mon 06:26 PM

പറവൂര്‍: എറണാകളം പറവൂരില്‍ റെന്‍റ് എ കാര്‍ ബിസിനസിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവില്‍ മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപറമ്പിൽ  ബദറുദ്ദീന്റെ മകന്‍ മുബാക്(24) ആണ് കൊല്ലപ്പെട്ടത്. കുത്തേല്‍ക്കുന്നത് തടയുന്നതിനിടെ സുഹൃത്ത് വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷ(24) എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


അര്‍ധരാത്രി മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു ആക്രമണം. പറവൂര്‍ ചാലക്ക മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ഒളിവിലുള്ള പ്രതികളെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

  • HASH TAGS