ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു'- വീട്ടില്‍ തിരികെ എത്തിയ പ്രതി അമ്മയോട് പറഞ്ഞു

സ്വന്തം ലേഖകന്‍

Dec 02, 2019 Mon 08:11 PM

ഹൈദരാബാദ്:  വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. യുവതിയെ കൊലപ്പെടുത്തിയ വിവരം വീട്ടിലെത്തിയ മകന്‍ തന്നോട് പറഞ്ഞുവെന്ന് കേസിലെ ഒന്നാം പ്രതി മുഹമ്മദിന്റെ 'അമ്മ  മാധ്യമങ്ങളോട് വെളിപ്പെടുത്തി. 


29-ാം തീയതി പുലര്‍ച്ചെ ഒരുമണിയോടെയാണ് മകന്‍ വീട്ടിലെത്തിയത്.അസാധാരണ ധൈര്യം അവന്റെ മുഖത്തുണ്ടായിരുന്നു. ആരെയോ കൊന്നെന്ന് അവന്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു.  അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ പറഞ്ഞു.


'ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു'-എന്നാണ് മകൻ തന്നോട് പറഞ്ഞതെന്ന്  ഒന്നാം പ്രതി മുഹമ്മദിന്റെ 'അമ്മ മാധ്യമങ്ങളോട് പറഞ്ഞു .

 

  • HASH TAGS
  • #hyderabadh
  • #doctor