സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്

സ്വന്തം ലേഖകന്‍

Dec 03, 2019 Tue 06:44 PM

കൊച്ചി: സംസ്ഥാനത്ത്  വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയിലെ ഒരു ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.  ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി. ഇന്നലെയാണ് കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴി ഡോക്ടര്‍ പണം പിന്‍വലിച്ചത്. പിന്നീട് 15 മിനിറ്റിന്റെ ഇടവേളകളില്‍ 10 തവണയായി പണം പിന്‍വലിച്ചതായി മെസേജ് വരികയായിരുന്നു.


സംസ്ഥാനത്ത് എടിഎം തട്ടിപ്പ് വര്‍ദ്ധിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്നലെ രാവിലെ തൃശ്ശൂരില്‍ എടിഎമ്മില്‍ മോഷണശ്രമം നടന്നിരുന്നു. പുലര്‍ച്ചെ 2.35ഓടെയായിരുന്നു എടിഎമ്മില്‍ ഗ്യാസ് കട്ടറുപയോഗിച്ച്‌ മോഷണ  ശ്രമം നടന്നത്. നാട്ടുകാര്‍ കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച്‌ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. എന്നാല്‍  ഇവരെ രാത്രിയില്‍ പിടികൂടിയിരുന്നു.

  • HASH TAGS
  • #kochi
  • #atm