കര്‍ണാടകയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; അയല്‍വാസി അറസ്റ്റില്‍

സ്വന്തം ലേഖകന്‍

Dec 03, 2019 Tue 11:02 PM

ബംഗളൂരു: കര്‍ണാടകയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് സംഭവം. സംഭവത്തില്‍ അയല്‍വാസിയായ 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


 ചോക്ലേറ്റുകള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്.     ഇതിന് പിന്നാലെയായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


ഗ്രാമത്തിലെ കനാലിന് അരികിലുളള കുറ്റിക്കാട്ടില്‍ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് പെൺകുട്ടി  ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


  • HASH TAGS
  • #karnadaka
  • #child
  • #കര്‍ണാടക