ഇടവേളയ്ക്ക് ശേഷം റോമ മലയാളസിനിമയില്‍

സ്വന്തം ലേഖകന്‍

Dec 04, 2019 Wed 05:44 AM

മലയാളസിനിമയില്‍ അഭിനയിച്ച് മുന്നേറുമ്പോഴാണ് നടി റോമ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത സത്യയിലാണ് നടി അവസാനം പ്രത്യക്ഷപ്പെടുന്നത്. ഇതിനിടെ നടി സിനിമ ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍  വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ തിരിച്ചെത്തുന്നത്.


നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്.  അക്ഷയ് രാധാകൃഷ്ണനും  നൂറിന്‍ ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായാണ് സിനിമ ഒരുങ്ങുന്നത്.  ജീവന്‍ ലാല്‍ തിരക്കഥ എഴുതിയിരിക്കുന്നു. ഷിഹാബ് ഒങ്ങല്ലൂര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ചെയ്യുന്നു. ലീല ഗിരീഷ് കുട്ടപ്പനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോസ് ചക്കാലക്കല്‍ ആണ് നിര്‍മാണം. 


ചിത്രത്തില്‍ അക്ഷയ്യുടെ സഹോദരിയായി റോമ എത്തുന്നു. ഒപ്പം വൈശാഖ് രാജന്‍, ഫഹിം സഫര്‍, സനിഫ് തുടങ്ങിയവരും അഭിനയിക്കുന്നു. 

  • HASH TAGS